കാഞ്ഞങ്ങാട്: ബി.ജെ.പി നേതാവ് മടിക്കൈ കമ്മാരന്റെ രണ്ടാം ചരമവാർഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി കോട്ടപ്പാറയിൽ പൊതുയോഗം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ. മധു അധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗം എം. സഞ്ജീവ ഷെട്ടി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധൻ, സെക്രട്ടറിമാരായ എം. ബൽരാജ്, ബളാൽ കുഞ്ഞിക്കണ്ണൻ, ശോഭന ഏച്ചിക്കാനം, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണൻ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് കെ.വി. മാത്യു, മനുലാൽ മേലത്ത്, ബിജിബാബു എന്നിവർ സംസാരിച്ചു. പി. മനോജ് കുമാർ സ്വാഗതവും പ്രകാശൻ ഏച്ചിക്കാനം നന്ദിയും പറഞ്ഞു.