കാഞ്ഞങ്ങാട്: നഗരസഭ പി.എം.എ.വൈ പദ്ധതി പ്രകാരം അനുവദിച്ച വീടിന്റെ താക്കോൽദാനം ബി.ജെ.പി സംസ്ഥാന നേതാവ് കെ. സുരേന്ദ്രനെ കൊണ്ട് നടത്തിച്ചത് വിവാദമാകുന്നു. നഗരസഭയിലെ മുപ്പത്തിയഞ്ചാം വാർഡിലെ ശാരദ എന്ന ഗുണഭോക്താവിന് ഭവന നിർമ്മാണത്തിന്റെ ഒന്നും രണ്ടും ഗഡു നൽകിയതിനു ശേഷം ഗുണഭോക്താവ് മരണപ്പെട്ടിരുന്നു. പിന്നീട് മക്കളാണ് വീട് പണി പൂർത്തീകരിച്ചത്. ഇതിനായി ഒരു ലീഗ് കൗൺസിലർ കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ച് മക്കൾക്ക് പണം കൈമാറിയതായും ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസം മന്ത്രി എ.സി മൊയ്തീൻ പങ്കെടുത്ത ചടങ്ങിൽ ഗുണഭോക്താക്കൾക്ക് ആനുകൂല്യം വിതരണം ചെയ്തിരുന്നെങ്കിലും ഈ കുടുംബത്തെ പരിപാടിയിൽ പങ്കെടുപ്പിക്കാതെ, ഈ ലീഗ് കൗൺസിലിന്റെ ഒത്താശയോടെ ബി.ജെ.പി നേതാവിനെക്കൊണ്ട് താക്കോൽ ദാനം നടത്തുതയായിരുന്നുവത്രേ.