ചെറുവത്തൂർ: പിലിക്കോട് പടുവളത്തെ ജനവാസ കേന്ദ്രത്തിൽ നടക്കുന്ന മൊബൈൽ ടവർ നിർമാണം നിർത്തിവയ്ക്കണമെന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ പിലിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നാട്ടുകാർ പ്രതിഷേധ മാർച്ച് നടത്തി. പടുവളം കേന്ദ്രീകരിച്ച് നടന്ന മാർച്ചിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കെ. പ്രവീൺകുമാർ മാർച്ച് ഉദ്‌ഘാടനം ചെയ്തു. എം.പി. മനോഹരൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ ഭാസ്കരൻ വെള്ളൂർ മുഖ്യപ്രഭാഷണം നടത്തി. പി.എം. രാമചന്ദ്രൻ, സി. ഹരിദാസ്, കെ. നാരായണി, സുഭാഷ് ചീമേനി, ഒ.കെ. നാരായണി എന്നിവർ പ്രസംഗിച്ചു.