കണ്ണൂർ: ശ്രീ സുന്ദരേശ്വരക്ഷേത്രം ഭക്തിസംവർദ്ധിനിയോഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ ആദ്ധ്യാത്മികപ്രഭാഷകൻ തൃക്കരിപ്പൂർ പത്മനാഭൻ മാസ്്റ്ററെ ആദരിക്കുന്നു. നാളെ വൈകിട്ട് നാലിന് ദിവ്യശ്രീ ചൈതന്യസ്വാമി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡോ.പുനലൂർ പ്രഭാകരൻ പത്മനാഭൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ഉപഹാരം നൽകും. കെ.പി.ബാലകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.