കണ്ണൂർ: നാഷണൽ ഹൈവേ അതോറിറ്റിക്ക് വേണ്ടി 2010, 2013,2016 വർഷങ്ങളിൽ സംസ്ഥാന സർക്കാർ എൻ.എച്ച് 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പദ്ധതി നിർദ്ദേശം അട്ടിമറിച്ചതിനെ കുറിച്ചും ജനങ്ങൾക്കുള്ള പ്രയാസങ്ങളെ സംബന്ധിച്ചും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കെ.സുധാകരൻ എം.പി.ചർച്ച നടത്തി.
നാഷണൽ ഹൈവേയുടെ കൈവശമുള്ള സ്ഥലത്തേക്ക് മാത്രം വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ട പദ്ധതി എൽ.ഡി.എഫ് ഗവൺമെന്റ് പ്രത്യേകിച്ച് കാരണമോ നീതികരണമോ ഇല്ലാതെ അട്ടിമറിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്ന് സുധാകരൻ വ്യക്തമാക്കി. തുരുത്തി പ്രദേശത്തെ നാല്പതോളം കുടുംബങ്ങളെ ബുദ്ധിമുട്ടിക്കുന്നതും ഇവിടെയുള്ള 25 ദളിത് കുടുംബങ്ങളെയും 15 സാമൂഹ്യപരമായും സാമ്പത്തികമായും പന്നോക്കം നില്ക്കുന്ന കുടുംബാംഗങ്ങളുടെയും കിടപ്പാടം നഷ്ടപ്പെടുന്ന രൂപത്തിലുള്ളതാണെന്നും അദ്ദേഹം മന്ത്റിയെ ധരിപ്പിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് വകുപ്പ് മന്ത്രി ഉറപ്പ് നല്കിയതായി എം.പി. അറിയിച്ചു