പാപ്പിനിശ്ശേരി:കെ.എസ്.ടി.എ ജില്ലാ വാർഷിക പൊതു സമ്മേളനത്തിൽ ഉയർത്താനുള്ള പതാകജാഥ കല്യാശ്ശേരി കെ.വി.നാരായണൻ നമ്പ്യാർ സ്മാരകത്തിൽ നിന്ന് പുറപ്പെട്ട് വിളംബര ജാഥയുമായി സംഗമിച്ച് പാപ്പിനിശ്ശേരിയിൽ സമാപിച്ചു. പതാക ജാഥ സംഘാടക സമിതി പ്രവർത്തക ചെയർമാൻ പി.ഗോവിന്ദൻ കെ.എസ്.ടി.എ ജില്ലാ ജോയന്റ് സെക്രട്ടറി കെ.സി.മഹേഷിന് കൈമാറി ഉദ്ഘാടനം ചെയ്തു.ഇ കെ.വിനോദ് ,കെ.സുനിൽ, കെ.പ്രകാശൻ എന്നിവർ പ്രസംഗിച്ചു.വേളാപുരത്തു നിന്നും വിളംബര ജാഥക്ക് കെ.പി.വത്സലൻ വി.പി.മോഹനൻ, എ.ടി.സുധീന്ദ്രൻ, കെ.സി. സുധീർ, എ.കെ.ബീന ,രഞ്ജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി.