കണ്ണൂർ: എൻ.ജി.ഒ സംഘ് സംസ്ഥാന സമ്മേളനത്തിന് മസ്ദൂർ ഭവനിൽ നടന്ന സംസ്ഥാന ഭാരവാഹി യോഗത്തോടെ തുടക്കമായി. സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ്് കെ.വി. അച്യുതൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ വിഷയ നിർണ്ണയവും ട്രഷറർ ടി.എൻ. രമേശ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ടി. ദേവാനന്ദൻ സ്വാഗതവും കെ.എം. രാജീവ് നന്ദിയും പറഞ്ഞു.ഇന്ന് രാവിലെ 10 മണിക്ക് കണ്ണൂർ ദത്തോപാന്ത് ഠേംഗ്ഡിജി നഗറിൽ (നവനീതം ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ആരംഭിക്കും