മട്ടന്നൂർ: ദേശീയ പൗരത്വബിൽ നടപ്പാക്കുന്നതിനെതിരെ മട്ടന്നൂർ മേഖല സമസ്ത കോ ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധ റാലിയും കൂട്ടായ്മയും നടത്തി. റാലി മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമത്തിന് റഫീഖ് ഫൈസി, ഷൗക്കത്തലി മൗലവി,അലി വാഫി, ഇ പി ഷംസുദ്ദിൻ, സി സി നസീർ ഹാജി,എം സി കുഞ്ഞമ്മദ് മാസ്റ്റർ, സുഹൈൽ ഹുദവി, അബ്ദുൾ കരീം അസ്ഹരി, അബൂഹന്നത്ത് അബ്ദുള്ള ഫൈസി, റഫീഖ് മൗലവി, റഷീദ് ഫൈസി, ഷാഫി ഫൈസി എന്നിവർ നേതൃത്വം നൽകി.