തളിപ്പറമ്പ്: കണ്ണൂർ സർവ്വകലാശാല ഇന്റർ കൊളീജിയറ്റ് അത് ലറ്റിക് മീറ്റ് പുരുഷവിഭാഗത്തിൽ 45 പോയിന്റുമായി മാങ്ങാട്ടുപറമ്പ് സ്‌കൂൾ ഓഫ് ഫിസിക്കൽ എഡുക്കേഷനും വനിതാവിഭാഗത്തിൽ 80 പോയിന്റുമായി തലശ്ശേരി ബ്രണ്ണനും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ 37 പോയന്റ് നേടി കാസർകോട് ഗവ. കോളേജ് രണ്ടാം സ്ഥാനവും 28 പോയന്റ് നേടി കണ്ണൂർ എസ്. എൻ. മൂന്നാംസ്ഥാനവും നേടി.
വനിതാ വിഭാഗത്തിൽ 60 പോയന്റ് നേടി മാങ്ങാട്ടുപറമ്പ് ഫിസിക്കൽ എഡുക്കേഷൻ രണ്ടാം സ്ഥാനവും 15 പോയന്റ് നേടി പീപ്പിൾസ് കോളേജ് മുന്നാട് മൂന്നാം സ്ഥാനവും നേടി.
മേളയുടെ അവസാനദിനമായ ഇന്നലെ മൂന്ന് മീറ്റ് റെക്കാർഡുകൾ പിറന്നു.പുരുഷ വിഭാഗം 800 മീറ്റർ ഓട്ടത്തിൽ മാങ്ങാട്ടുപറമ്പ് സ്‌കൂൾ ഓഫ് ഫിസിക്കൽ എഡുക്കേഷനിലെ ബിബിൻ കുമാറും പുരുഷവിഭാഗം ട്രിപ്പിൾ ജംപിൽ കാസർകോട് ഗവ. കോളേജിലെ പി. അഭിജിത്തും പുതിയ റെക്കാർഡിട്ടു.4
x400 മീറ്റർ റിലേ പുരുഷ വിഭാഗത്തിൽ കാസർകോട് ഗവ. കോളേജ് ടീമും പുതിയ റെക്കോർഡിട്ടു.
മികച്ച കായിക താരങ്ങളായി പുരുഷ വിഭാഗത്തിൽ കാസർകോട് ഗവ. കോളേജിലെ ടി.എം. മിഥുനും വനിതാ വിഭാഗത്തിൽ തലശ്ശേരി ബ്രണ്ണൻ കോളേജിലെ അനു ജോസഫും തിരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനത്തിൽ ട്രോഫികൾ കണ്ണൂർ സർവ്വകലാശാല പരീക്ഷാ കൺട്രോളർ ബാബു പി. ആന്റോ വിതരണം ചെയ്തു.