പയ്യന്നൂർ: തായിനേരി സെൻട്രൽ ആർട്‌സ് ഇരുപതാമത് വാർഷികം ഗ്രാമോത്സവമായി ഇന്നും നാളെയും ആഘോഷിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഇന്ന് വൈകിട്ട് 6 ന് സെന്റൽ അംഗൻവാടി കുട്ടികളുടെ നൃത്ത നൃത്ത്യങ്ങളോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. സംഘാടക സമിതി ചെയർമാൻ വി.പി. സതീശന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി. ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്യും. രാത്രി 8 ന് ഡാൻസ് നൈറ്റും നാടൻ പാട്ടും നടക്കും.നാളെ വൈകീട്ട് 6.30ന് താഹ തായിനേരി മിമിക്രി അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്യും.രാത്രി 8 ന് സെൻട്രൽ ആർട്‌സ് ഒരുക്കുന്ന പടനിലം നാടകം അരങ്ങേറും.
വാർത്താ സമ്മേളനത്തിൽ വി.പി.സതീശൻ, ടി. മധു , സി.അശോകൻ ,ടി.അഷറഫ്, എം.ലക്ഷ്മണൻ മാസ്റ്റർ,
വി.കെ.പി.നൗഫൽ സംബന്ധിച്ചു.
ലയൺസ് ക്ലബ്ബ് സൗജന്യ മെഡിക്കൽ ക്യാമ്പ്
പയ്യന്നൂർ: ലയൺസ് ക്ലബ്ബ് , അനാമയ ആശുപത്രിയുടെയും തെരു മൈത്രി ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബിന്റെയും സഹകരണത്തോടെ തെരു കസ്തൂർബ വായനശാലയിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് രാവിലെ 9.30ന് നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ടി.ശങ്കര
നാരായണൻ അദ്ധ്യക്ഷത വഹിക്കും.ഗൈനക്കോളജി,ശിശുരോഗം,അസ്ഥിരോഗം , ത്വക്ക് രോഗം , ഡെന്റൽ,
ഇ.എൻ.ടി., ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിൽ വിദഗ്ദ ഡോക്ടർമാർ പരിശോധനക്ക് നേതൃത്വം നൽകും.
ഫോൺ: 9961,553312 , 8606738212.
വാർത്താ സമ്മേളനത്തിൽ ടി.ശങ്കരനാരായണൻ,ഡോ: കെ.എം.സജിൻ, സുരേഷ് കോർമത്ത് ,
ജയരാജ് കുട്ടമത്ത് , അജിത് ഷേണായി തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും
ആശുപത്രി ഉൽഘാടനവും
പയ്യന്നൂർ: കേളോത്ത് ഡി.ആർ.എഫ്.മെഡികെയർ ജസ്‌ന ആശുപത്രിയുടെ ഉൽഘാടനത്തോടനുബന്ധിച്ച് മംഗലാപുരം യേനപോയ മെഡിക്കൽ കോളേജ് ആശുപത്രിയുടെ സഹകരണത്തോടെ 15 ന് രാവിലെ പത്ത് മണി മുതൽ ജസ്‌ന ആശുപത്രിയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാണക്കാട് സയ്യിദ് ഷാഹിൻ അലി ശിഹാബ് തങ്ങൾ ക്യാമ്പ് ഉൽഘാടനം ചെയ്യും.
ജനറൽ മെഡിസിൻ, ഇ എൻ ടി, ത്വക്ക് രോഗം, അസ്ഥിരോഗം, നേത്രരോഗം,ശിശു രോഗം, ജനറൽ സർജറി, സ്ത്രീ രോഗം എന്നീ വിഭാഗങ്ങളിൽ വിദഗ്ദ ഡോക്ടർമാർ പരിശോധനക്ക് നേത്യത്വം നൽകും. മരുന്നുകൾ സന്യജന്യമായിരിക്കും.ജസ്‌ന ആശുപത്രി രാവിലെ 9 ന് സയ്യിദ് ഫസൽ കോയമ്മ തങ്ങൾ ഉദ്ഘാടനം ചെയ്യും.
ഫോൺ: 04985202917, 7511150005
വാർത്താ സമ്മേളനത്തിൽ ഡോ: മുഹമ്മദ് റാഫി, ഡോ: മുഹമ്മദ് ഫാസിൽ, മുഹമ്മദ് ഹാഷിം സംബന്ധിച്ചു.
സ്കൂൾ ഭരണഘടന തയ്യാറാക്കി കുട്ടികൾ
ഇരിട്ടി : ഭരണഘടനയുടെ എഴുപതാം വാർഷികം പ്രമാണിച്ച് സർക്കാരിന്റെ നൈതികം പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ തയാറാക്കിയ ഇരിട്ടി ഹയർസെക്കൻഡറി സ്‌കൂളിന്റെ ഭരണഘടന വിദ്യാർത്ഥികളിൽ നിന്നും സ്‌കൂൾ പ്രഥമാദ്ധ്യാപിക ഏറ്റുവാങ്ങി. ചടങ്ങിൽ പി .ടി .എ വൈസ് പ്രസിഡന്റ് കെ. നന്ദനൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഇൻചാർജ്ജ് അനീഷ് കുമാർ, എം. ബാബു എന്നിവർ പ്രസംഗിച്ചു. നൈതികം കൺവീനർ പി.വി. ശശീന്ദ്രൻ സ്വാഗതവും, കെ.എം. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
( പടം നൈതികം പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ ഇരിട്ടി ഹയർസെക്കൻഡറി സ്‌കൂൾ ഭരണഘടന വിദ്യാർത്ഥികളിൽ നിന്നും പ്രഥമാദ്ധ്യാപിക എൻ. പ്രീത ഏറ്റുവാങ്ങുന്നു )
ഊർജ്ജസംരക്ഷണപ്രതിജ്ഞയും ഒപ്പുശേഖരണവും
തോട്ടട: എനർജി മാനേജ്‌മെന്റ് സെന്റർ, സെന്റർ ഫോർ എൻവയേൺമെന്റ് ,എസ്.എൻ.കോളേജ് കണ്ണൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ ഊർ്ജ്ജസംരക്ഷണദിന ബോധവത്കരണപരിപാടിയുടെ ഭാഗമായി ഇന്ന് വൈകിട്ട് നാലരയ്ക്ക് ഊർജ്ജസംരക്ഷണ പ്രതിജ്ഞയും ഒപ്പുശേഖരണവും മുഴപ്പിലങ്ങാട് ബീച്ചിൽ നടക്കും. മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ഹാരീസ് ഉദ്ഘാടനം ചെയ്യും.
കേരള ചിത്രരചനാ മത്സരം:
പാനൂർ: പി.ആർ.കുറുപ്പ് സ്മാരക സ്വർണ്ണ മെഡലിനായുള്ള അഖില കേരള ചിത്രരചനാ മത്സരം 'ചിത്രോത്സവ് ' . 26 ന് രാവിലെ 9 മണി മുതൽ പാനൂർ പി.ആർ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.നഴ്‌സറി, എൽ.പി, യുപി, ഹൈസ്‌ക്കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിഭാഗം വിദ്യാർത്ഥികൾക്കാണ് മത്സരം. ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാർക്ക് സ്വർണ്ണ മെഡൽ നൽകും. മത്സരത്തിലെ മികച്ച ചിത്രത്തിന് കാർത്തികേയൻ സ്മാരക പുരസ്‌ക്കാരം സമ്മാനിക്കും.
കുടുംബ സംഗമം നാളെ
ന്യൂമാഹി: പ്രമുഖ തറവാടായ മങ്ങാട് വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രം തറവാട് കുടുംബ സംഗമം നാളെ നടക്കും. രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെ തറവാട് വീട്ടിലാണ് സംഗമം. മുൻ മന്ത്രി കെ.പി.മോഹനൻ ഉൽഘാടനം ചെയ്യും. പരിചയപ്പെടുത്തൽ,ആദരായണം, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. ഫോൺ: 9496142401, 8281452311.
ഇന്ന്
പയ്യന്നൂർ പെരുമ്പ ഹോട്ടൽ ടൗൺ ടേബിൾ ഓഡിറ്റോറിയം: കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോ: കണ്ണൂർ- കാസർകോട് വാർഷിക സമ്മേളനം ഉദ്ഘാടനം :രാവിലെ 9.30ന്