ഇരിട്ടി: മരം മുറിച്ചെന്നാരോപിച്ച് കർണാടക വനംവകുപ്പ് പിടിച്ചുകൊണ്ടുപോയി ജയിലടച്ച ദമ്പതികൾക്ക് കർണാടക കോടതി ജാമ്യം അനുവദിച്ചു. ചൊവ്വാഴ്ചയാണ് കേരളത്തിലെ റവന്യം ഭൂമിയിൽ 30 വർഷക്കാലം താമസിച്ചുവരികയായിരുന്ന ബാബൂ മാട്ടുമ്മൽ, ഭാര്യ സൗമിനി എന്നിവരെ വീട്ടുവളപ്പിൽ നട്ടുവളർത്തിയ മരം മുറിച്ചതിന്റെ പേരിൽ ജയിലിലടച്ചത്.