നീലേശ്വരം: പാലായിയിലെ പി.കെ. പൊക്കൻ (74) നിര്യാതനായി. മുൻ ഗ്രാമ പഞ്ചായത്ത് അംഗം, സി.പി.എം. പേരോൽ ലോക്കൽ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മികച്ച നാടകനടനും പൂരക്കളി കലാകാരനുമായിരുന്നു. ഭാര്യ: പരേതയായ ജാനകി. മക്കൾ: രമേശൻ, രവി, രഘു, പ്രീത, രാധിക, രജേഷ്. മരുമക്കൾ: സീമ, ഷിജി, പ്രിയ, ഭരതൻ, വേണു, രമ്യ. സഹോദരങ്ങൾ: പരേതരായ മാധവി, കല്യാണി.