മട്ടന്നൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഗോ എയറിന്റെ പുതിയ സർവീസ് 19ന് ആരംഭിക്കും.ഗോ എയറിന്റെ കണ്ണൂർദമാം സർവീസാണ് 19ന് ആരംഭിക്കുന്നത്. 18,981 രൂപ റിട്ടേൺ നിരക്കിൽ ബുക്കിംഗ് ആരംഭിച്ചു. ഗോഎയറിന്റെ സൗദി അറേബ്യയിലേക്കുള്ള ആദ്യ സർവീസാണിത്.തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയിൽ നാലു ദിവസമാണ് കണ്ണൂർദമാംകണ്ണൂർ ഫ്‌െളെറ്റുകളുണ്ടാവുക. എല്ലാമുൾപ്പെട്ട ഉദ്ഘാടന ഓഫറായി റിട്ടേൺ ടിക്കറ്റിന് 18,981 രൂപയാണ് ഗോഎയർ പ്രഖ്യാപിച്ചിരിക്കുന്ന നിരക്ക്. ജി858 ഫ്‌െളെറ്റ് കണ്ണൂരിൽ നിന്ന് 6.30ന് പുറപ്പെട്ട് ദമ്മാമിൽ 8.55ന് എത്തിച്ചേരും. ജി8 60 ദമ്മാമിൽ നിന്ന് അവിടുത്തെ സമയം 9.55ന് പുറപ്പെട്ട് കണ്ണൂരിൽ വൈകിട്ട് 5 മണിക്ക് എത്തും.