മട്ടന്നൂർ:കെപിആർ നഗർ പനക്കളം അയ്യപ്പസുബ്രഹ്മണ്യസ്വാമി ക്ഷേത്ര ചുറ്റുവിളക്ക് മഹോത്സവം 29 മുതൽ 31 വരെ നടക്കും.29 ന് വൈകുന്നേരം മാലൂർപടി ക്ഷേത്രത്തിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര രാത്രി സാംസ്കാരിക സമ്മേളനം.സാംസ്കാരിക സമ്മേളനം ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ആർ.പുരുഷോത്തമന്റെ അദ്ധ്യക്ഷതയിൽ മാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി അശോകൻ ഉദ്ഘാടനം ചെയ്യും. വി.കെ.സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തും.ഇതോടനുബന്ധിച്ച് സ്വരലയ മാലൂർ അവതരിപ്പിക്കുന്ന ഗാനമേളയും മറ്റ് കലാപരിപാടികളും അരങ്ങേറും.30ന് വിശേഷാൽ ക്ഷേത്ര ചടങ്ങുകൾ വൈകുന്നേരം നൃത്തനൃത്യങ്ങൾ കലാപരിപാടികളും അരങ്ങേറും.31ന് രാവിലെെ മുതൽ ക്ഷേത്രം തന്ത്രി അഴകം മാധവൻനമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഉത്സവ ചടങ്ങുകൾ ഉച്ചയ്ക്ക് പ്രസാദസദ്യ വൈകുന്നേരം ദീപാരധനയ്ക്ക് ശേഷം കലാമണ്ഡലം രാധാകൃഷ്ണണവാര്യരും സംഘവും അവതരിപ്പിക്കുന്ന തായമ്പക,ഇരട്ട തിടമ്പ് നൃത്തം,പ്രകാശൻ പുന്നാടിന്റെ നേതൃത്വവത്തിൽ കളം കുറിപ്പാട്ടും നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.