പഴയങ്ങാടി:മാടായിപ്പാറയിൽ ഇന്നലെ ഉച്ചയോടെയുണ്ടായ തീപിടിത്തത്തിൽ ഏക്കറ് കണക്കിന് ജൈവവൈവിധ്യം കത്തിച്ചാമ്പലായി. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് തീ പടർന്നത്. മാടായി പറയിലെ ജൂത അവശേഷിപ്പുകളുടെ കേന്ദ്രമായ ജൂതക്കുളം മുതൽ മാടായി കോളേജ് റോഡ് വരെയുള്ള എക്കറക്കണക്കിന് പുൽമേടുകളും അപൂർവ്വയിനം സസ്യ ജൈവസമ്പത്തുകളുമാണ് അഗ്‌നിക്ക് ഇരയായത്.ഇന്ന് രാവിലെ 12 മണിയോടെയാണ് തിപിടുത്തം ഉണ്ടായത്. അമിതമായ ചൂടിലും ഉഷ്ണക്കാറ്റിലും തീ പടർന്നതാണെന്ന് കരുതുന്നു. പയ്യന്നൂരിൽ നിന്നും അഗ്‌നി സേന വിഭാഗവുംപഴയങ്ങാടി എസ്.ഐ.കെ.ഷാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ മണിക്കൂറുകളോടെയുള്ള പരിശ്രമത്തിന് ശേഷമാണ് തീ അണച്ചത്. ഒപ്പം സമീപമുള്ള വീടുകളിലേക്ക് തീ വ്യാപിക്കുന്നത് തടയാനും കഴിഞ്ഞു. തീപടർന്ന് പിടിക്കുന്നതും അതിയായ കാറ്റും ജനങ്ങളിൽ ഭീതി പടർത്തി.