കാഞ്ഞങ്ങാട്: ഹോസ്ദുർഗ് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ഹോസ്ദുർഗ് കോടതിയിൽ നടത്തിയ ദേശീയ ലോക് അദാലത്തിൽ ആയിരത്തിനാനൂറിൽ പരം കേസുകളിൽ പരിഹാരം കണ്ടു. വിവിധ ദേശസാൽകൃത, സഹകരണ ബാങ്കുകൾ, ബി.എസ്.എൻ.എൽ തുടങ്ങിയവയുമായി ബന്ധമുള്ള കേസുകൾ അടക്കം അദാലത്തിൽ വന്നിരുന്നു. കോടതിയിൽ എത്താത്ത പൊതുജനങ്ങളുടെ പരാതിയും അദാലത്ത് പരിഗണിച്ചു.
സബ് ജഡ്ജി കെ വിദ്യാധരൻ, മജിസ്ട്രേറ്റുമാരായ എം.സി ആന്റണി, ആർ.എം സൽമത്ത്, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി പി.പി രാമചന്ദ്രൻ, പാര ലീഗൽ വളണ്ടിയർമാർ, കോടതി ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.