കാസർകോട് : പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന് 50 പേർക്കെതിരെ പൊലീസ് കേസെടുത്തു. ആസിഫ്, കലന്തർ ഷാഫി, ഇഖ്ബാൽ, ഷാഫി തുടങ്ങി 50 പേർക്കെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ബദിയടുക്ക ടൗണിലാണ് മുസ്ലീം ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നത്.

പൊലീസ് അനുമതിയില്ലാതെ പ്രകടനം നടത്തിയെന്നാണ് കേസ്. പ്രകടനം നടന്നു കൊണ്ടിരിക്കുമ്പോൾ പൊലീസ് ജീപ്പ് ഇടയിലൂടെ വെട്ടിച്ചത് നേരിയ സംഘർഷത്തിനും കാരണമായിരുന്നു.