കാസർകോട് :ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ഏർപ്പെടുത്തിയ കെ.എസ്. അബ്ദുള്ള പ്രഥമ ചേംബർ ബിസിനസ് അവാർഡ് പ്രമുഖ വ്യവസായിയും പി.എ.സി.ഇ എഡ്യൂക്കേഷൻ ഗ്രൂപ്പ് സ്ഥാപകനും മലബാർ ഗോൾഡ് കോ- ചെയർമാനുമായ ഡോ. പി.എ ഇബ്രാഹിം ഹാജിക്ക് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

24ന് വൈകിട്ട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം ഉൾപ്പെടെ 14 പേർക്ക് അവാർഡ് സമ്മാനിക്കും.

ബെസ്റ്റ് ബിസിനസ്സ് വുമണായി ഉദ്യോഗ് ഗ്രാനൈറ്റ് ഉടമ സി. ബിന്ദുവിനെ തിരഞ്ഞെടുത്തു. ജില്ലയിലെ ഏറ്റവും നല്ല ഇൻസ്റ്റീയലിനുള്ള അവാർഡ് കനറാ ടി.എം.ടി ഉടമ മുഹമ്മദ് മൊയ്തീൻ കുണ്ടിൽ, ഏറ്റവും നല്ല ഗൾഫ് വ്യവസായി വെൽഫിറ്റ് ഗ്രൂപ്പ് ഓഫ് കമ്പനി ഉടമ യഹ്‌യ തളങ്കര, ബെസ്റ്റ് എക്സ്പോർട്ടിംഗ് ബിസിനസ് മാൻ നിക്കോട്ടിൻ അപ്പാരൽസ് ഉടമ പി.എ മുഹമ്മദ് അഷ്ഫാക്ക്, യുവ ബിസിനസ്‌മാൻ അവാർഡ് കുദ്രോളി വേൾഡ് അഫീസ് കുദ്രോളിക്കും, യുവ എൻ.ആർ.ഐ ബിസിനസ് മാനായി അൽമാസ് ഫർണിച്ചർ ഉടമ ജാവിദ് ഷാഫിയെയും ബെസ്റ്റ് ഇന്റർനാഷണൽ ബ്രാന്റായി ജെന്നി ഫ്ളവർ ഉടമ ജെന്നി ജോസഫിനെയും ജില്ലയിലെ ഏറ്റവും നല്ല ബാന്റായി ഡി ഗെയ്സ് വെഞ്ചർ ലിമിറ്റഡ് ഉടമ എസ്.കെ അബ്ദുൾ റഹിമാനെയും തിരഞ്ഞെടുത്തു.

ബിസിനസ് എക്സലൻസിനുള്ള അവാർഡ് വസന്ത് വിഹാർ റെസ്റ്റോറന്റ് ഉടമ വസന്ത് കുമാറിനെയും പാലക്കി മുഹമ്മദിനെയും അബ്ദുൾ റഷീദ് റെഡ്ക്ലബിനെയും തിരഞ്ഞെടുത്തു. വാർത്ത സമ്മേളനത്തിൽ ജനറൽ സെക്രട്ടറി മുഹമ്മദ് അലി ഫത്താഹ്, മഞ്ചേശ്വരം പ്രസിഡന്റ് ഇഖ്ബാൽ.കെ.എഫ്, കാഞ്ഞങ്ങാട് ചേംബർ ഓഫ് കൊമേഴ്സ് ട്രഷറർ എം. കുഞ്ഞാമുഹാജി, രവീന്ദ്രൻ കണ്ണങ്കൈ, ശരീഫ് സാഹിബ് എന്നിവർ സംബന്ധിച്ചു