ഇരിട്ടി : വീട്ട് മുറ്റത്തെ മരംമുറിച്ചതിന് കർണാടക വനപാലകർ പിടിച്ച് കൊണ്ട് പോയി ജയിലിലടച്ച ദമ്പതികൾക്ക് പൗരസ്വീകരണം നൽകിനാലൂ ദിവസമായി മടിക്കേരി ജില്ലാ ജയിലിൽ കഴിഞ്ഞ ദമ്പതിമാരായ മാട്ടുന്മൽ ബാബു, ഭാര്യ സൗമിനി എന്നിവർക്ക് വെള്ളിയാഴ്ച വിരാജ് പേട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.എന്നാൽ ഇവർക്ക് ഇന്നലെ രാവിലെ മാത്രമെ നടപടികൾ പൂർത്തിയാക്കി മോചിതരാക്കുവാൻ കഴിഞ്ഞുള്ളൂ .ഇവരെ സ്വീകരിക്കാൻ സണ്ണി ജോസഫ് എം.എൽ എ പഞ്ചായത്ത് പ്രസിഡന്റുമാർ,ജനപ്രതിനിധികൾ നാട്ടുക്കാർ അടക്കം മുള്ളവർ കൂട്ടുപുഴയിൽ നൽകിയ സ്വീകരണത്തിന് എത്തിയിരുന്നു.