പെരിയ: കല്യോട്ട് പെരുങ്കളിയാട്ട മഹോത്സവത്തിനു തുടക്കം കുറിച്ച് ആചാര്യ വരവേൽപ്പ് നടന്നു. കർണാടകയിലെ മഹാലക്ഷ്മിപുരം ആശ്രമത്തിലെ പരമഹംസ സ്വാമി ഭദ്രദീപം കൊളുത്തി അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്ര സ്ഥാനികന്മാരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വയലപ്രം നാരായണൻ അധ്യക്ഷത വഹിച്ചു. എം.കെ. ബാബുരാജ്, കെ. രാധാകൃഷ്ണൻ, വി. കേളു, രാമചന്ദ്രൻ പണിക്കർ, കെ. കൃഷ്ണൻ താന്നിക്കാൽ, രാജേഷ് ജ്യോത്സ്യർ, എം.കെ. സുനന്ദൻ എന്നിവർ സംസാരിച്ചു.