പിലിക്കോട്: ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സെമിനാറും ഗ്രന്ഥശാല പ്രവർത്തക സംഗമവും നടത്തി. 'ഭയം, മൗനം, ആവിഷ്കാരം' എന്ന വിഷയത്തിൽ പടുവളം സി.ആർ.സി ലൈബ്രറിയിൽ നടന്ന സെമിനാർ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി. വേണുഗോപാലൻ അധ്യക്ഷനായിരുന്നു. പ്രൊഫ. സി.പി. ചിത്രഭാനു വിഷയാവതരണം നടത്തി. ഡോ. സി. ബാലൻ, കെ.വി സജീവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വായനാമത്സര വിജയികൾക്ക് ജില്ലാ പ്രസിഡന്റ് ഡോ. പി. പ്രഭാകരൻ സമ്മാനദാനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് വാസു ചോറോട്, പി. ദാമോദര പൊതുവാൾ, താലൂക്ക് സെക്രട്ടറി ടി. രാജൻ, പി.വി പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാ പ്രവർത്തക സംഗമത്തിൽ സി.വി വിജയരാജൻ അധ്യക്ഷനായിരുന്നു. പി. രാമചന്ദ്രൻ, എം.പി ശ്രീമണി, സി. കൃഷ്ണൻ നായർ, പപ്പൻ കുട്ടമത്ത്, വി. ചന്ദ്രൻ, പി.വി ദിനേശൻ എന്നിവർ സംസാരിച്ചു.