കടലായി: പ്രമുഖ സി.പി.ഐ നേതാവ് കാരഗോവിന്ദന്റെ 31ാം ചരമവാർഷിക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. അനുസ്മരണ സമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എടക്കാട് ലോക്കൽ സെക്രട്ടറി സി.ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.പി. സന്തോഷ് കുമാർ, സി.പി. ഷൈജൻ, മണ്ഡലം സെക്രട്ടറി എൻ. ഉഷ, വി .വി. വിജയൻ, വി. വി. ഉമ്മർ, കെ. ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. എ.കെ. ഷാജി സ്വാഗതം പറഞ്ഞു.സിനിമാതാരം നിസാരിക എസ.് മോഹൻ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ വി അനിത നന്ദി പറഞ്ഞു. തുടർന്ന് കെപിഎസിയുടെ മഹാകവി കാളിദാസൻ നാടകം അരങ്ങേറി.
കുടുംബ സഹായ ഫണ്ട് കൈമാറി.
പാനൂർ:അകാലത്തിൽ മരണം സംഭവിച്ച സിപിഐ എം മൊകേരി ഈസ്റ്റ് ലോക്കൽ കമ്മിററിയംഗമായിരുന്ന അണ്ണേരി പുരുഷോത്തമൻ കുടുംബ സഹായ ഫണ്ട് ് കൈമാറി.മൊകേരി ഈസ്റ്റ് യൂപി സ്‌ക്കൂളിൽ നടന്ന ചടങ്ങിൽ പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുല്ലയിൽ നിന്നും കുടുംബം ഏറ്റുവാങ്ങി. പാനൂർ ഏരിയ കമ്മിററിയംഗം എ. പ്രദീപൻ അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം പി സരോജിനി, മൊകേരി ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടിപി രാജൻ, മൊകേരി ലോക്കൽ സെക്രട്ടറി പി ശശി, മരവൻ അബൂബക്കർ ഹാജി എന്നിവർ സംസാരിച്ചു.
'മുറ്റത്തൊരു വിത്ത്,നാട്ടിലാകെ തോട്ടം'
ഇരിട്ടി : മുസ്‌ലിം യൂത്ത് ലീഗ് ഇരിട്ടി മുൻസിപ്പൽ കമ്മിറ്റിയുടെ കീഴിൽ നടപ്പിലാക്കുന്ന 'മുറ്റത്തൊരു വിത്ത് നാട്ടിലാകെ തോട്ടം' പദ്ധതിക്ക് പുന്നാട് തുടക്കമായി. സംസ്ഥാന കാർഷിക അവാർഡ് ജേതാവും യുവ കർഷക നുമായ ഷിംജിത്ത് തില്ലങ്കേരി വിത്ത് നട്ട് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസും വിത്ത് വിതരണവും യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഫവാസ് പുന്നാടിന്റെ അധ്യക്ഷതയിൽ ഇരിട്ടി മുൻസിപ്പൽ മുസ്ലിംലീഗ് പ്രസിഡന്റ് എം എം മജീദ് ഉദ്ഘാടനം നിർവഹിച്ചു.
പി.വി.സി മായൻ ഹാജി, സമീർ പുന്നാട്, ശാക്കിർ , മഹറൂഫ് മുണ്ടേരി, ജാഫർ കീഴൂർ, ഷംസുദ്ദീൻ ഉളിയിൽ, റാഷിദ് പെരിയത്തിൽ, ഗഫൂർ.എം. കെ, ഷഹീർ പിവിസി എന്നിവർ നേതൃത്വം നൽകി.
കണ്ടങ്കാളി സമരം:
അനിശ്ചിതകാല സത്യഗ്രഹം 46ാം ദിവസത്തേക്ക്
പയ്യന്നൂർ: നെൽവയലും തണ്ണീർത്തടവും നികത്തി പയ്യന്നൂർ കണ്ടങ്കാളിയിൽ പെട്രോളിയം സംഭരണശാല സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി പയ്യന്നൂർ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസിനു മുന്നിൽ നവമ്പർ ഒന്നിന് ആരംഭിച്ച സത്യഗ്രഹം 46 മത് ദിവസത്തേക്ക് കടന്നു.
സത്യഗ്രഹ സമരത്തിന് ഐക്യദാർഢ്യവുമയി കാസർകോട് ജില്ലാ പരിസ്ഥിതി സമിതി പ്രവർത്തകർ സമരപ്പന്തലിലെത്തി.
പവിത്രൻ തേയമ്മൽ, കൃഷ്ണൻ പുല്ലൂർ, ജിജു. കെ വി , ശ്രീധരൻ സി.കെ, കലാധരൻ നീലേശ്വരം എന്നിവർ സംസാരിച്ചു.
പയ്യന്നൂർ സർഗ്ഗ ഫിലിം സൊസൈറ്റി പ്രവർത്തകർ സത്യഗ്രഹ സമരത്തെ അഭിവാദ്യം ചെയ്തു.
കെ.സി.ബാലകൃഷ്ണൻ, ജയരാജൻ കെ.വി, ജനാർദ്ദനൻ.വി., ലക്ഷമണൻ എൻ എന്നിവർ സംസാരിച്ചു.
സാഹിത്യകാരിയും ചിത്രകാരിയുമായ പി.കെ.ഭാഗ്യലക്ഷ്മി ഇന്ന് രാവിലെ 10 മണി മുതൽ സമരപ്പന്തലിൽ ചിത്രം വരക്കും.
സ്വകാര്യവ്യക്തിയുടെ പറമ്പിൽ കാട്ടുപോത്തിന്റെ ജഢം
ഇരിട്ടി: കൊട്ടിയൂർ പാൽ ചുരത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട്ടുപോത്തിന്റെ ജഡം കാണപ്പെട്ടു. പ്രായമുള്ളതാണ് പോത്ത് വനത്തോട് ചേർന്ന ഭാഗത്താണ് ഇന്നലെ നാട്ടുകാർ ജഡം കണ്ടത് വ്യാപകമായി വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങി കാർഷികവിളകൾ നശിപ്പിക്കുന്ന മേഖലയാണ് ഈ മേഖല ആനശല്യം രൂക്ഷമായ ഈ മേഖലയിൽ കാട്ട് പോത്തിനെ ഇത് വരെ കണ്ടിരുന്നില്ല
ജഡം പരിശോധിച്ചവനപാലർക്ക് ജഡത്തിൽ മറ്റ് പരിക്കുകൾ ഒന്നും കാണാൻ കഴിഞ്ഞില്ല ഇന്ന് നടക്കുന്ന പോസ്റ്റ്‌മേർട്ടത്തിലൂടെ മരണകാരണം വ്യക്തമാക്കും എന്ന് കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചർ പറഞ്ഞു.
ഫർണ്ണിച്ചർ ഏറ്റുവാങ്ങി
ഏച്ചൂർ: കനറാ ബാങ്ക് ഏച്ചൂർ ശാഖ പൊതുനന്മാഫണ്ടിൽ നിന്നും ഏച്ചൂർ ഗാന്ധി സ്മാരക ഗ്രന്ഥശാലയ്ക്ക് അനുവദിച്ച ഫർണ്ണിച്ചറുകൾ ഏറ്റുവാങ്ങി. കനറാ ബേങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ വി .കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.പി അച്ചുതൻ അദ്ധ്യക്ഷത വഹിച്ചു.കെ.കുഞ്ഞിക്കണ്ണൽ ഫർണ്ണിച്ചർ ഏറ്റുവാങ്ങി. വിഷ്ണു ,കട്ടേരി പ്രകാശൻ, ടി. സി. രാജഗോപാലൻ എന്നിവർ സംസാരിച്ചു..ചന്ദ്രൻ കാണിച്ചേരി സ്വാഗതവും ലക്ഷ്മണൻ തുണ്ടിക്കോത്ത് നന്ദിയും പറഞ്ഞു.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കുച്ചുപ്പിടിയിൽ എ ഗ്രേഡ് കരസ്ഥമാക്കിയ കെ.വി അമ്പിളി, സംസ്‌കൃത സമസ്യാപൂരണത്തിൽ എ ഗ്രേഡ് നേടിയ അനാമിക പ്രകാശ്, നാടൻ പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയ ആകാശ് മോഹൻ എന്നിവരെ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അനുമോദിച്ചു.