പയ്യന്നൂർ: കർഷക പ്രസ്ഥാനത്തിന്റെ നേതാവും കാസർകോട് ബാറിലെ പ്രമുഖ അഭിഭാഷകനും പാവങ്ങളുടെ വക്കീൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യക്തിത്വവുമായ കോറോത്തെ പരേതനായ പി.വി.കെ നമ്പൂതിരിയുടെ ഭാര്യ ദേവസേന അന്തർജനം (80) നിര്യാതയായി. മക്കൾ: പി.വി രവീന്ദ്രൻ (റിട്ട. പ്രധാനദ്ധ്യാപകൻ, കോറോം ദേവീ സഹായം യു.പി.സ്കൂൾ, നഗരസഭാ കൗൺസിലർ പയ്യന്നൂർ), അഡ്വ. പി.വി. ജയരാജൻ ( മുൻ ഡിസ്ട്രിക്ട് ഗവ. പ്ലീഡർ കാസർകോട്), പി.വി. ജയശങ്കർ (എൻജിനീയർ ബെംഗളൂരു), പി.വി. അജയ്കുമാർ (സംഗീതജ്ഞൻ, ചെന്നൈ), ഇന്ദിര (മഞ്ചേരി), പി.വി. ഗോകുൽ ചന്ദ്രൻ (ബാബു, കാസർകോട്), പി.വി. സത്യനാരായണൻ (കർണ്ണാടക ബാങ്ക്, മംഗളൂരു). മരുമക്കൾ: ഉഷ ( പ്രധാനാദ്ധ്യാപിക കോറോം ദേവീ സഹായം യു.പി.എസ്), ഗീത, സുമ, സുബ്രഹ്മണ്യൻ നമ്പൂതിരി (റിട്ട. പ്രൊഫസർ ഗവ. കോളേജ് മലപ്പുറം), സ്മിത, ദിവ്യ (കർണ്ണാടക ബാങ്ക്, മംഗളൂരു), ഗിരിജ (അദ്ധ്യാപിക ചെന്നൈ). സഹോദരങ്ങൾ: സദനം നാരായണൻ നമ്പൂതിരി (കഥകളി ആശാൻ). കവി എൻ.എൻ കക്കാടിന്റെ ഭാര്യ ശ്രീദേവി കക്കാട്, ഗീതാ റാണി (റിട്ട. എ.ഇ.ഒ.), അമ്മിണി, നീലകണ്ഠൻ നമ്പൂതിരി (റിട്ട. ഐ.എസ്.ആർ.ഒ). ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ജ്യേഷ്ഠ പത്നിയാണ്. സംസ്കാരം ഇന്ന് രാവിലെ ആറിന് തറവാട് ശ്മശാനത്തിൽ.