കണ്ണൂർ: കോസ്റ്റ് ഗാർഡ് അക്കാഡമി അഴീക്കൽ നിന്നും കർണാടകയിലേക്ക് മാറ്റാനുള്ള നീക്കം രാഷ്ട്രീയ ലാഭത്തിനു വേണ്ടി ആണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു.അക്കാഡമി മാറ്റുന്നതിനെതിരെ എൽഡിഎഫ് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .. 65 കോടി രൂപ സംസ്ഥാന സർക്കാർ ചെലവിട്ട ശേഷം കർണാടകയിലേക്ക് അക്കാഡമി മാറ്റാനാണ് നീക്കം. സ്ഥലസൗകര്യം കുറവാണെന്ന വാദം വിചിത്രമാണ്. 2011 ൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു തൃപ്തിപ്പെട്ട ശേഷമായിരുന്നു ഇവിടെ അക്കാഡമി സ്ഥാപിക്കാൻ തീരുമാനിച്ചത്. എ കെ ആന്റണി പ്രതിരോധമന്ത്രിയായിരുന്ന സമയത്തായിരുന്നു തറക്കല്ലിട്ടത് .അതാണ് ഇപ്പോൾ ബിജെപി സർക്കാർ രാഷ്ട്രീയ താൽപര്യത്തിനവേണ്ടി കർണാടകയിലേക്ക് മാറ്റുന്നതെന്നും ജയരാജൻ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.മുൻ മന്ത്രി കെ പി മോഹനൻ കെ കെ രാഗേഷ് എംപിടി വി രാജേഷ് എംഎൽഎയു. ബാബു ഗോപിനാഥ് ജോസ് ചെമ്പേരി കെ പി സഹദേവൻ എന്നിവർ പ്രസംഗിച്ചു.