കാഞ്ഞങ്ങാട്: അനധികൃത മീൻപിടിത്തത്തെ തുടർന്ന് ജില്ലയിൽ മത്സ്യ ലഭ്യത കുറയുന്നതിനാൽ പരമ്പരാഗത മത്സ്യ തൊഴിലാളികൾ ദുരിതത്തിൽ.
തങ്ങളുടെ ജീവിതോപാധി ഉപേക്ഷിച്ച് മറ്റ് തൊഴിൽ മേഖല തേടേണ്ട സ്ഥിതിയിലാണ് പല തൊഴിലാളികളും. ജില്ലയിൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് പരമ്പരാഗത വള്ളങ്ങൾക്ക് ഇപ്പോൾ മത്സ്യലഭ്യത വളരെ കുറവാണ്. ഇതര സംസ്ഥാന ബോട്ടുകൾ രാപ്പകലില്ലാതെ ഇവിടെ മത്സ്യ ബന്ധനം നടത്തുകയാണ്. മറ്റു ജില്ലകളിൽ ഇത്തരം ബോട്ടുകൾക്ക് നിയന്ത്രണമുണ്ടെങ്കിലും ജില്ലയിൽ നിയന്ത്രണമില്ലാത്തതാണ് മത്സ്യ തൊഴിലാളികളെ ദുരിതത്തിലാക്കുന്നത്. അനധികൃത മത്സ്യബന്ധനത്തിനെതിരേ നടപടിയെടുത്തില്ലെങ്കിൽ വരും നാളുകളിൽ വൻ പ്രക്ഷോഭം നടത്തുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
അയൽ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന ബോട്ടുകൾ ആഴക്കടലിൽ മത്സ്യ ബന്ധനം നടത്തുന്നതാണ് മത്സ്യത്തിന്റെ ലഭ്യതക്കുറവിന് കാരണം. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം
മത്സ്യതൊഴിലാളികൾ
മൂന്നുലക്ഷം രൂപ പിഴയിട്ടു
അനധികൃത മത്സ്യ ബന്ധനത്തിലേർപ്പെട്ട കർണ്ണാടകയിൽ നിന്നെത്തിയ ബോട്ടിന് ഫാഷറീസ് അധികൃതർ മൂന്നുലക്ഷം രൂപ പിഴചുമത്തി. കർണ്ണാടകയിലെ നമ്രതാ പി. പൈയുടെ ശ്രീമഹാമായ ബോട്ടാണ് പിടിച്ചെടുത്തത്.