കാസർകോട്: റോഡിന് കുറുകെ ചാടിയ പശു ബസിനിടിച്ച ശേഷം ബൈക്കിലേക്ക് തെറിച്ചുവീണു. ഇതേ തുടർന്ന് ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് ബസിന്റെ പിൻചക്രം കയറി. ഗുരുതരമായി പരിക്കേറ്റ നെക്രാജെ വിത്തടിയിലെ ഹനീഫയുടെ മകൻ മിസ്ബാനുദ്ദീൻ (21) മംഗളൂരു ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞദിവസം ബദിയടുക്ക ബാലടുക്കയിലാണ് സംഭവം. ബൈക്കിൽ വീണ പശു തുടർന്ന് ഓടിമറഞ്ഞു.