ഉദുമ: ജില്ലാ കബഡി അസോസിയേഷൻ നേതൃത്വത്തിൽ സബ്ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് ഉദുമ പടിഞ്ഞാർ വെസ്റ്റേൺ വിന്നേഴ്‌സ് ക്ലബ്ബ് സഹകരണത്തോടെ 22ന് രാവിലെ ക്ലബ്ബ് പരിസരത്ത് നടക്കും. 2004ന് ശേഷം ജനിച്ച 55 കിലോ വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായാണ് മത്സരം. സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കള്ള ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്ന് തെരഞ്ഞെടുക്കും. പങ്കെടുക്കുന്നവർ ജനനതീയ്യതി തെളിയിക്കുന്ന രേഖകളുമായി രാവിലെ 10മണിക്ക് മുമ്പായി എത്തിച്ചേരണമെന്ന് ജില്ലാ കബഡി അസോസിയേഷൻ പ്രസിഡന്റ് പ്രവീൺരാജ് ഉദുമ, സെക്രട്ടറി സുധീർ കുമാർ മഞ്ചേശ്വരം എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്: 9188576968, 9895295909.