കാസർകോട്: ഗതാഗതനിയമം ലംഘിച്ച് ഇന്ന് റോഡിൽ ഇറങ്ങുന്നവർ ജാഗ്രത. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ബുധനാഴ്ച ഹൊസ്ദുർഗ് താലൂക്ക് പരിധിയിൽ സംയോജിത വാഹന പരിശോധന നടത്തും. ആർ.ടി.ഒ, ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് എന്നിവരുടെ നിർദ്ദേശാനുസരണം ഓരോ താലൂക്കിലും ഒരേ ദിവസം സംയോജിത വാഹന പരിശോധന നടത്തണമെന്ന ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവിന്റെ ഭാഗമായാണ് ഇന്നത്തെ പരിശോധന. ഹെൽമറ്റ് (ഡ്രൈവറും പിൻ സിറ്റ് യാത്രക്കാരും), സീറ്റ് ബെൽറ്റ് ,മൊബൈൽ ഫോൺ, ലൈസൻസില്ലാതെ വാഹനമോടിക്കൽ, എയർ ഹോൺ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസർ, മ്യൂസിക് സിസ്റ്റം എന്നിവയാണ് പരിശോധനയ്ക്ക് വിധേയമാക്കുക.