ഉദുമ: ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ പതിനഞ്ചാം വാർഷികാഘോഷ സമാപനത്തിന്റെ ഭാഗമായി 22 മുതൽ 26 വരെ നടക്കുന്ന രണ്ടാമത് കെ.ടി. മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ അഞ്ചുനാടകങ്ങൾ അവതരിപ്പിക്കും.

22ന് വടകര കാഴ്ച കമ്മ്യൂണിക്കേഷന്റെ 'ദൂരം അരികെ', 23ന് ആലുവ പ്രഭാത് തിയറ്റേഴ്‌സിന്റെ 'അഴിമുഖം' 24ന് തിരുവനന്തപുരം വേദവ്യാസ കമ്മ്യൂണിക്കേഷന്റെ 'മറിമായം, 25ന് ചൈത്രതാര കൊച്ചിയുടെ 'പുനഃസൃഷ്ടി', 26ന് കൊച്ചിൻ നടനയുടെ 'വെള്ളക്കാരൻ' എന്നീ നാടകങ്ങളാണ് മത്സരിക്കുന്നത്. എല്ലാ ദിവസവും രാത്രി ഏഴിന് ബേവൂരി സൗഹൃദ ഓപ്പൺ ഓഡിറ്റോറിയത്തിൽ മത്സരം ആരംഭിക്കും. സമാപന സമ്മേളനത്തിന്റെ ഭാഗമായി 27ന് വൈകിട്ട് അഞ്ചിന് കലാസാംസ്‌കാരിക പരിപാടികളുണ്ടാകും. തുടർന്ന് കോഴിക്കോട് ആർട്സ് തീയറ്റേഴ്‌സ് അവതരിപ്പിക്കുന്ന ' വൃദ്ധവൃക്ഷങ്ങൾ' നാടകം.

തുറവ് - നെല്ലൂർ റോഡ് ഉദ്ഘാടനം ചെയ്തു
ചീമേനി: 2015-16, 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിംഗ് ചെയ്ത തുറവ് - നെല്ലുർ റോഡ് ഗതാഗതത്തിനു തുറന്നു കൊടുത്തു. കയ്യൂർ - ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശകുന്തള ഉദ്ഘാടനം ചെയ്തു. മെമ്പർ കെ. രതീശൻ അധ്യക്ഷത വഹിച്ചു. ഗിരീഷ് പയ്യാറാട്ട്, മോഹനൻ ചീമേനി, രുഗ്മണി, ലീല, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.വി അനീഷ് സ്വാഗതവും പി. പ്രഭാകരൻ നന്ദിയും പറഞ്ഞു.