കാഞ്ഞങ്ങാട്. പാറപ്പള്ളി അമ്പലത്തറ ജി.വി.എച്ച്.എച്ച്.എസിൽ വലയസൂര്യഗ്രഹണം നിരീക്ഷിക്കാനെത്തുന്നവർക്ക് ഗ്രഹണ ദർശനത്തിനുള്ള സൗരക്കണ്ണടയും കഴിക്കാൻ ഉണ്ണിയപ്പവും നൽകുമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ക്യാമ്പിൽ തൃശൂരിൽ നിന്നുള്ള 50 കുട്ടികളും അധ്യാപകരും പങ്കെടുക്കും.

25 നു രാത്രി സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട ക്ലാസുകളും പരീക്ഷണങ്ങളും സംഘടിപ്പിക്കും. 26 നു രാവിലെ 8 മുതൽ നടക്കുന്ന ഗ്രഹണ നിരീക്ഷണത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 കുട്ടികളും പങ്കെടുക്കും. പരിപാടി വിജയിപ്പിക്കുന്നതിനായി പരിഷത്ത് അമ്പലത്തറ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചു. പ്രൊഫ. എം. ഗോപാലൻ ഉദ്ഘാടനം ചെയ്തു. എൻ. അമ്പാടി അധ്യക്ഷത വഹിച്ചു. പി. കുഞ്ഞിക്കണ്ണൻ, എം. രമേശൻ എ.വി കുഞ്ഞമ്പു, സി.കെ സബിത, കെ.വി. സുകുമാരൻ സംസാരിച്ചു. ഭാരവാഹികൾ: എ.എം ജോർജ് (ചെയർമാൻ), എം. രാഘവൻ (വൈസ് ചെയർമാൻ), സബിത, (കൺവീനർ), നിഷ (ജോയിന്റ് കൺവീനർ), എൻ. അമ്പാടി ( ട്രഷറർ).