ചെറുവത്തൂർ: വലയസൂര്യഗ്രഹണത്തെ വരവേൽക്കാൻ ചെറുവത്തൂർ ഒരുങ്ങി. കുട്ടമ്മത്ത് മൈലാട്ടി കുന്നിൽ ഗ്രാമ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുക.ഈ മാസം26 ന് കേരളത്തിൽ കാസർകോട്, വയനാട്, കണ്ണൂർ ജില്ലകളിൽ എല്ലായിടത്തും വലയ സൂര്യഗ്രഹണം ദൃശ്യമാകുമെങ്കിലും ഏറ്റവും കൃത്യമായ പ്രദേശം ചെറുവത്തൂരാണ്. തദ്ദേശീയർക്ക് പുറമെ 8 രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും വിദ്യാർത്ഥികളും മാദ്ധ്യമപ്രവർത്തകരും ഗ്രഹണ നിരീക്ഷണത്തിനായി ചെറുവത്തൂരിൽ എത്തും. ഇതു സംബന്ധിച്ച്

സംഘാടകസമിതി രൂപവത്കരണയോഗം ഇന്നലെ കുട്ടമ്മത്ത് ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഡി .സജിത്ത് ബാബു അദ്ധ്യക്ഷത വഹിച്ചു.സച്ചിൻ ബാബ, പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ,കെ .കുഞ്ഞിരാമൻ,വെങ്ങാട്ട് കുഞ്ഞിരാമൻ,സി. വി .പ്രമീള,കെ. നാരായണൻ എന്നിവർ പ്രസംഗി​ച്ചു.