പാപ്പിനിശ്ശേരി :ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞ് ചാവിയുമായി കടന്നുകളഞ്ഞതിനെ തുടർന്ന് പാപ്പിനിശ്ശേരി മേൽപാലത്തിന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ മണിക്കൂറുകളോളം പാലത്തിന് മുകളിൽ കുടുങ്ങി. ഹർത്താലനുകൂലികൾ പാപ്പിനിശ്ശേരി ഭാഗത്ത് വ്യാപകമായി റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ചു. ആന്ധ്രയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കർണാടക സ്വദേശിയായ ലോറി ഡ്രൈവർ റഹമാനെ ഭീഷണിപ്പെടുത്തി റോഡിന് കുറുകെ ഇടുവിച്ചതിനു ശേഷം ചാവിയുമായി കടന്നുകളയുകയായിരുന്നു.35ടണ്ണോളം ഭാരം വരുന്ന ലോറി വളപട്ടണം പൊലീസും ഖലാസികളും ഏറെ ശ്രമിച്ചിട്ടും നീക്കാനായില്ല അത്യാഹിത രോഗികളെയും കൊണ്ടുപോവുകയായിരുന്ന നിരവധി ആംബുലൻസുകളാണ് കുരുക്കിൽ പെട്ടത്. ചെറുകുന്ന്. കണ്ണപുരം. ഇരിണാവ് ഭാഗങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കുകയും സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങും ചെയ്തിരുന്നു