ഇരിട്ടി: ഹർത്താലുമായി ബന്ധപ്പെട്ട് ഇരിട്ടി പൊലിസ് എട്ട് കേസുകൾ രജിസ്റ്റർ ചെയ്തു രണ്ട് പേരെ അറസ്റ്റ് ചെയ്തു പുന്നാട് ടൗണിൽ വച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പി.ഷിനോജിനെ മർദ്ദിച്ച കേസിൽറഫീക്ക്, മുഷിദ് എന്നിവർ അറസ്റ്റിലായി. .ജബ്ബാർ കടവ് പാലത്തിന് സമീപം വച്ച് പയ്യാവൂർ സ്വദേശികൾ സഞ്ചരിച്ച ആൾട്ടോ കാർ മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം ആക്രമിച്ചു. ഉളിയിൽ കുന്നിന്റെ കീഴിൽ വച്ച് ടിപ്പർ ലോറിക്ക് നേരെ ആക്രമണം ഉണ്ടായി, പേരാവൂർ മുരിങ്ങോടിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അനുരാഗിനെ മർദ്ദിച്ച സംഭവത്തിൽ പേ രാവൂർ പൊലിസ് ഷെമീർ, ഷിഹാബ് തുടങ്ങി നാലു പേർക്കെതിരേ കേസെടുത്തു.