പുതിയതെരു: പുതിയതെരുവിലെ വാടകക്വാർട്ടേഴ്‌സിൽ ഉത്തർപ്രദേശ് സ്വദേശികളായ സഹോദരന്മാർ താമസിക്കുന്ന മുറിയിൽ നിന്ന് 273.200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ബമിയ ജില്ലയിലെ ചിതബരാഗോൺ ഗ്രാമത്തിലെ ഇന്ദ്രനഗർ സ്വദേശിയായ അരവിന്ദ് കുമാർ സഹാനിയെ ഐ.ബി ഉദ്യോഗസ്ഥർ പിടികൂടി പാപ്പിനിശ്ശേരി എക്‌സൈസിന് കൈമാറി. ഐ.ബി.പ്രിവന്റീവ് ഓഫീസർ സി.വി.ദിലീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഐ.ബി.ഇൻസ്‌പെക്ടർ കെ.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം ഈയാളെ പിടികൂടിയത്. ഈയാളുടെ സഹോദരൻ രാകേഷ് കുമാർ സഹാനി ഓടിരക്ഷപ്പെട്ടു.