തലശ്ശേരി: ഹർത്താലിനിടയിൽ നടന്ന തലശ്ശേരി നഗരസഭയിലെ ടെമ്പിൾ (38) വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പ് സമാധാനപരമായി നടന്നു 67.61 ശതമാനം പോളിംഗ് ഉണ്ടായിരുന്നു. കനത്ത പൊലീസ് സന്നാഹത്തിലാണ് വോട്ടെടുപ്പ് നടന്നത്.
ഇന്ന് കാലത്ത് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. ബി.ജെ.പി.അംഗമായിരുന്ന ഇ.കെ.ഗോപിനാഥിന്റെ മരണത്തെ തുടർന്നാണ് വോട്ടെടുപ്പ് വേണ്ടി വന്നത്.കെ.അജേഷ് (ബി.ജെ.പി) എ.കെ.. സഖറിയ (യു.ഡി.എഫ്) കെ.വി.അഹമ്മദ് (എൽ.ഡി.എഫ്) എന്നിവരാണ് പ്രധാന മത്സരാർത്ഥികൾ.