നീലേശ്വരം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോയിത്തട്ട കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം പെട്ടിക്കട നടത്തുന്ന പാലിലോട്ടിയിലെ കെ. ചന്ദ്രന്റെ മകൾ കെ. രമ്യ (29) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 12ന് വീട്ടിൽ നിന്ന് അബദ്ധത്തിൽ തീപിടിക്കുകയായിരുന്നു. കണ്ണർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു. അമ്മ: കൗസല്യ. ഭർത്താവ്: അഭിലാഷ് (ചെറുപുഴ). മക്കൾ: അർജുൻ, അനാമിക. സഹോദരങ്ങൾ: രതീഷ്, രജിത്.