കാഞ്ഞങ്ങാട്: രാവണീശ്വരം കളരിക്കാൽ മുളവന്നൂർ ഭഗവതിക്ഷേത്രം കളിയാട്ടം 21 മുതൽ 24 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 10 ന് കലവറ നിറയ്ക്കൽ. രാത്രി 7.30 ന് തെയ്യക്കോലങ്ങളുടെ തിടങ്ങൽ. 22 ന് രാവിലെ 9 ന് അടുക്കത്ത് ചാമുണ്ഡിയമ്മയുടെ പുറപ്പാട്. രാത്രി 11 ന് തിരുമുൽകാഴ്ച സമർപ്പണം. 23 ന് ഉച്ചയ്ക്ക് 12 ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്. 24 ന് വൈകിട്ട് 5 ന് മുളവന്നൂർ ഭഗവതിയുടെ തിരുമുടി എടുക്കൽ. ശേഷം ഗുളികൻ തെയ്യത്തോടെ ഉത്സവത്തിന് കൊടിയിറങ്ങും. ഉത്സവദിവസങ്ങളിൽ അന്നദാനവുമുണ്ട്. വാർത്താസമ്മേളനത്തിൽ എം. കുഞ്ഞിരാമൻ, എ.വി ബാലൻ, സുജാത രാഘവൻ, ഗീത അപ്പക്കുഞ്ഞി, ബാലകൃഷ്ണൻ കൂട്ടക്കനി, ഭാസ്‌കരൻ പുതിയ വളപ്പ്, ശശി ചിറക്കൽ എന്നിവർ പങ്കെടുത്തു.