പാനൂർ: സോഷ്യലിസ്റ്റ് നേതാവും, മുൻ മന്ത്രിയുമായ പി.ആർ.കുറുപ്പിന്റെ 19ാം ചരമവാർഷികാചരണത്തിന് പ്രൗഢോജ്ജ്വല തുടക്കം. പ്രമുഖ സോഷ്യലിസ്റ്റും, സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പി.എൻ.കുഞ്ഞിരാമൻ പുത്തൂരിലെ സ്മൃതി മണ്ഡ് പത്തിൽ സ്മൃതി ദീപം തെളിയിച്ചതോടെയാണ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന പരിപാടിക്ക് തുടക്കമായത്.
.തുടർന്ന് നടന്ന
പി.ആർ, അരങ്ങിൽ ശ്രീധരൻ, കെ.ചന്ദ്രശേഖരൻ, കെ.കുഞ്ഞിരാമക്കുറുപ്പ് അനുസ്മരണ സമ്മേളനം എൽ.ജെ .ഡി സംസ്ഥാന ജന.സെക്രട്ടറി ഷെയ്ക്ക്.പി.ഹാരിസ് ഉദ്ഘാടനം ചെയ്തു
ടി.പി.അനന്തൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.മോഹനൻ, കെ.പി.ചന്ദ്രൻ ,വി.കെ.കുഞ്ഞിരാമൻ, പി.കെ.പ്രവീൺ, വി.കെ.ഗിരിജൻ, രവീന്ദ്രൻ കുന്നോത്ത് സംസാരിച്ചു