കൂത്തുപറമ്പ്:ചെറുവാഞ്ചേരി ജെ.സി.ഐ.യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്നേഹോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പന്ത്രണ്ട് ദിവസങ്ങളിലായി നടക്കുന്ന സ്നേഹോത്സവത്തിന്റെ ഭാഗമായി കലാപരിപാടികൾ, അമ്യൂസ്മെന്റ് പാർക്ക്, ഫ്ലവർ ഷോ, വിവിധ മത്സരങ്ങൾ എന്നിവ നടക്കും. ഉദ്ഘാടന സമ്മേളനത്തിൽ സീരിയൽ താരം ഭാഗ്യലക്ഷ്മി മുഖ്യാതിഥിയായിരിക്കും. സമാപന സമ്മേളനം കെ.മുരളീധരൻ എം.പി.ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ലിജു അക്കരമ്മൽ, സി.കെ.സഹജൻ, കെ. നിധിൻ, ആർ.അജേഷ്, വി.ജയകുമാർ എന്നിവർ പങ്കെടുത്തു.