കണ്ണൂർ; രാജ്യത്തിന്റെ അടിത്തറ തകർത്തുകൊണ്ട് ഭരണഘടനയെ ഇല്ലായ്മ ചെയ്ത് സങ്കുചിത രാഷ്ട്രീയ നേട്ടത്തിന് പരിശ്രമിക്കുന്ന മോദി-അമിത്ഷാ കൂട്ട് കെട്ടിന്റെ ഭരണഘടനാവിരുദ്ധ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കണമെന്ന് കെ.സുധാകരൻ എം.പി പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ ബോഡിയോഗം ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അദ്ധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി വി എ നാരായണൻ, സുമാബാലകൃഷ്ണൻ, കെ സുരേന്ദ്രൻ, പ്രൊഫ. എ ഡി മുസ്തഫ, എം നാരായണൻകുട്ടി, മാർട്ടിൻജോർജ്ജ്, അഡ്വ. സോണിസെബാസ്റ്റ്യൻ. പി ടി മാത്യു, വി സുരേന്ദ്രൻ മാസ്റ്റർ, എം പി ഉണ്ണികൃഷ്ണൻ,വി വി പുരുഷോത്തമൻ, പി സി ഷാജി, കെ പി പ്രഭാകരൻ, കെ സി മുഹമ്മദ് ഫൈസൽ, ഹരിദാസ് മൊകേരി, തുടങ്ങിയവർ സംസാരിച്ചു.