മട്ടന്നൂർ: ഹർത്താലിനിടെ ഉളിയിൽ നരയമ്പാറയിൽ പൊലീസിന് നേരെ കല്ലും പെട്രോൾ നിറച്ച കുപ്പിയുമെറിഞ്ഞ കേസിൽ നാലു പേരെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ. പ്രവർത്തകരായ നരയമ്പാറയിലെ ഫൈസൽ (35), റിയാസ്(34), നിഷാദ്(25), സൽമാൻ(45) എന്നിവരെയാണ് മട്ടന്നൂർ സി.ഐ. കെ.രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് അക്രമമുണ്ടായത്. ഹർത്താലിനിടെ ഉളിയിൽ,ചാവശ്ശേരി, പാലോട്ടുപള്ളി എന്നിവിടങ്ങളിൽ വാഹനങ്ങൾക്ക് നേരെ വ്യാപക അക്രമമുണ്ടായിരുന്നു