കാസർകോട് : :രേഖകളില്ലാതെ കടത്തുകയായിരുന്ന വെള്ളിയാഭരണങ്ങൾ പിടികൂടി. മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റിലെ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ സച്ചിദാനന്ദൻ , എക്‌സൈസ് ഇൻസ്‌പെക്ടർ മുരളീധരൻ , പ്രിവന്റീവ് ഓഫീസർമാരായ എം.കെ. ബാബു കുമാർ , കെ.കെ. ബാലകൃഷ്ണൻ എന്നിവർ ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന 12.878 കി.ഗ്രാം വെള്ളിയാഭരണങ്ങൾ പിടിച്ചത്. രാജസ്ഥാൻ സ്വദേശി തരുൺ എന്നയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ചരക്ക് സേവന നികുതി വകുപ്പിന് കൈമാറി.