കണ്ണൂർ: അഴീക്കോട് ചാൽ ബീച്ച് കാർണിവൽ ഇന്ന് വൈകിട്ട് ആറിന് കളക്ടർ ടി.വി സുഭാഷ് ഉദ്ഘാടനം ചെയ്യും. വിവിധ പ്രതിഭകളെ ആദരിക്കും. ജനുവരി ഒന്നു വരെയുള്ള കാർണിവലിൽ എല്ലാ ദിവസവും വൈകിട്ട് 7.30ന് വിവിധ പരിപാടികൾ നടക്കും. ഇന്നു ചെന്താരകം അഴീക്കോട് കലാട്രൂപ്പ് നടത്തുന്ന മ്യൂസിക് ഡാൻസ് നൈറ്റ്, നാളെ ദുർഗാ വിശ്വനാഥ് നയിക്കുന്ന ഗാനമേള, 22ന് മാജിക്കൽ ഫിഗർ മ്യൂസിക്കൽ നൈറ്റ്, 23ന് ലൈവ് മ്യൂസിക്കൽ ബാൻഡ് നൈറ്റ്, 24ന് കൊല്ലം ഷാഫിയുടെ ഇശൽ മർഹബ, 25നു കലാഭവൻ പ്രതീഷിന്റെ ഗാനമേള, 26നു അക്രോബാക്ലിക് ഫയർ ഡാൻസ്, 27ന് മെഹ്ഫീൽ നൈറ്റ്, 28ന് കോമിക് രാജ, 29ന് ഇശൽ സന്ധ്യ, 30ന് ഡി ഫ്രന്റ്‌സിന്റെ ഡാൻസ് നൈറ്റ്, 31ന് ഡി.ജെ പരിപാടിയും ഒന്നിന് സംഗീതനിശയും സംഘടിപ്പിക്കും. പ്രവേശനം സൗജന്യമാണ്.വാർത്താസമ്മേളനത്തിൽ എ.സുഭാഷ്, ഇ. ശിവദാസൻ, സനീഷ് കുമാർ, സി. സാജൻ, ടി. മുഹമ്മദ് അഷ്‌റഫ് എന്നിവർ പങ്കെടുത്തു.