കൂത്തുപറമ്പ്: മാങ്ങാട്ടിടം കിണറ്റിന്റവിട പൊലീസ് നടത്തിയ റെയ്ഡിൽ നാല് സ്റ്റീൽ ബോബുകൾ പിടികൂടി.കിണറ്റിന്റവിട നിന്ന് ആമ്പിലാട് ഭാഗത്തേക്ക് പോകുന്ന റോഡരികിലാണ് ബോംബുകൾ കണ്ടെത്തിയത്.രഹസ്യ വിവരത്തെ തുടർന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലുള്ള സ്റ്റീൽ ബോംബുകൾ പിടികൂടിയത്. ഉഗ്രശേഷിയുള്ള ബോംബുകൾ അടുത്ത കാലത്തായി നിർമ്മിച്ചവയാണ്. നേരത്തെയും ഇതേ സ്ഥലത്ത് നിന്ന് പൊലീസ് ബോംബുകൾ പിടികൂടിയിരുന്നു. കിണറ്റിന്റവിട ഭാഗത്ത് നിരവധി തവണ രാഷ്ട്രീയ സംഘട്ടനങ്ങൾ നടന്നിരുന്നു. സംഘട്ടനങ്ങൾ പതിവായ സാഹചര്യത്തിൽ പോലീസ് നിരീക്ഷണം നടത്തി വരുന്നതിനിടയിലാണ് വീണ്ടും ഉഗ്രശേഷിയുള്ള ബോംബുകൾ പിടിച്ചെടുത്തത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തിയ ശേഷം ബോബുകൾ നിർവീര്യമാക്കി.
കിണറ്റിന്റവിട നിന്ന് പിടികൂടിയ ബോംബുകൾ