കൂത്തുപറമ്പ്:മമ്പറത്ത് കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 107 പേർക്കെതിരെ കേസെടുത്തു. 100 വിദ്യാർത്ഥികളുടെയും 7 ആർ.എസ്.എസ്. പ്രവർത്തകരുടെയും പേരിലാണ് പൊലീസ് കേസെടുത്തത്. പൗരത്വ ബില്ലിനെതിരെ പ്രകടനം നടത്തിയ വിദ്യാർത്ഥികളെ അക്രമിച്ച സംഭവത്തിലാണ് 7 ആർ.എസ്.എസ്. പ്രവർത്തകർക്കെതിരെ കേസെടുത്തത്. അനുമതിയില്ലാതെ പ്രകടനം നടത്തുകയും, ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തതിനാണ് നൂറോളം വിദ്യാർത്ഥികളുടെ പേരിലുള്ള കേസ്. ബുധനാഴ്ച ഉച്ചയോടെയാണ് പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ മമ്പറം ടൗണിൽ അക്രമമുണ്ടായത്. ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിലെ വിദ്യാർത്ഥികളെ ഒരു സംഘം ആർ.എസ്.എസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.