തൃക്കരിപ്പൂർ: ഹർത്താലിന്റെ മറവിൽ സി.പി.എം കോൺഗ്രസ് പാർട്ടികളുടെ അനുഗ്രഹത്തോടും അനുമതിയോടും കൂടിയാണ് കേരളത്തിൽ വ്യാപകമായി അക്രമം സംഘടിപ്പിക്കുന്നതെന്ന് ബി.ജെ.പി ദേശിയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു .തൃക്കരിപ്പൂരിൽ തകർത്ത ബി.ജെ.പി ഓഫിസ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.

പൗരത്വ നിയമത്തിന്റെ പേരിൽ മോദി സർക്കാറിനെ താഴെയിറക്കി ആഭ്യന്തര സുരക്ഷിതത്വം അട്ടിമറിക്കാനാണ് കോൺഗ്രസ്, സി. പി.എം, ലീഗ് തുടങ്ങിയ സംഘടനകൾ ശ്രമിക്കുന്നത്. രാജ്യത്ത് നടക്കുന്നത് വിദ്യാർത്ഥി പ്രക്ഷോഭമോ ബഹുജനസമരമോ അല്ല മറിച്ച് ഒരു കലാപമാണെന്ന് അദ്ദേഹം പറഞ്ഞു. തൃക്കരിപ്പൂർ ടൗണിൽ നടന്ന പ്രതിഷേധയോഗം ബി.ജെ.പി സംസ്ഥാന സെൽ കോഡിനേറ്റർ കെ. രഞ്ജിത്ത് സംസാരിച്ചു. എം. ഭാസ്കരൻ എ.വി സുധാകരൻ, ടി.വി ഷിബിൻ, ടി. കുഞ്ഞിരാമൻ, ഇ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.