ഇരിട്ടി: കൊട്ടിയൂർ പന്ന്യാം മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷന് പരക്കേറ്റു, വേലിക്കകത്ത് മാത്യൂ വിനാണ് പരിക്കേറ്റത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചൂ. കൃഷിയിടത്തിൽ ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് കർഷകർ കൊട്ടിയൂർ കണ്ടപ്പനയിലെ വനം വകുപ്പിന്റെ ഓഫിസിലേക്ക് മാർച്ച് നടത്തി ഓഫിസിനടുത്ത് വച്ച് മാർച്ച് പൊലിസ് തടഞ്ഞു. മുൻ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. റോയി നമ്പൂ ടാകം അദ്ധ്യക്ഷത വഹിച്ചു ഇന്ദിര ശ്രീധരൻ, ജോർജ് കൂട്ടിവാളും വെട്ടിക്കൽ, തോമസ് ആമകാട്, സിസിലി കണ്ണന്താനം തുടങ്ങിയവർ പ്രസംഗിച്ചു.