കണ്ണൂർ: സംസ്ഥാനതല പുരുഷ വനിത സീനിയർ ഇന്റർ ക്ലബ് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് ഇന്നും നാളെയും കണ്ണൂർ മുൻസിപ്പൽ സ്‌കൂൾ ജൂബിലി ഹാളിൽ നടക്കും.ഇന്ന് രാവിലെ പത്തിന് മേയർ സുമാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽ നിന്നായി ദേശീയ ചാമ്പ്യന്മാർ ഉൾപ്പെടെ അഞ്ഞൂറിലധികം താരങ്ങൾ മത്സരിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എ.എം.ലിഷാന്ത്, സെക്രട്ടറി പി .വി .വിനോദ് കുമാർ ,ട്രഷറർ എം.പി.സൂരജ്, കെ.വി. ഷാജു എന്നിവർ സംബന്ധിച്ചു.