ഉളിക്കൽ: വയത്തൂർ യു.പി സ്‌കൂളിൽ വ്യത്യസ്ത പരിപാടികളോടെ ക്രിസ്തുമസ് ആഘോഷിച്ചു. ഉളിക്കൽ ലത്തീൻ പള്ളി വികാരി ഫാദർ ഷിനോ പുതുശ്ശേരി ക്രിസ്തുമസ് സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് ജിൻസ് ഉളിക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ ടി.ജെ ജോർജ്, ബിന്ദുമോൾ പി.വി, മോളി സി.ജെ എന്നിവർ സംസാരിച്ചു. ഷിന്റോ കെ മാത്യു, ജിനോയ് തോമസ്, ജോണിക്കുട്ടി ജോസഫ്, സിസ്റ്റർ ആൻസിലിൻ, സിസ്റ്റർ ജോസ്‌ന എന്നിവർ നേതൃത്വം നൽകി.
എടക്കാട്, ചേലോറ,ഇളയാവൂർ
കോർപ്പറേഷൻ മൂന്നു സോണുകളിൽ കാൻസർ നിയന്ത്രിത പദ്ധതി
കണ്ണൂർ: കോർപറേഷൻ പൊതു ജനാരോഗ്യ വിഭാഗം 13ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സമഗ്ര കാൻസർ നിയന്ത്രണ പദ്ധതി നടപ്പിലാക്കുന്നു. ഒന്നാം ഘട്ടം പള്ളിക്കുന്ന്,പുഴാതി സോണുകളിൽ വിജയകരമായി പൂർത്തീയാക്കിയ പദ്ധതിയാണ് രണ്ടാംഘട്ടത്തിൽ ചേലോറ, ഇളയാവൂർ, എടക്കാട് സോണുകളിലേക്ക് വ്യാപിപ്പിക്കുന്നത്.
സഞ്ജീവനി സമഗ്ര കാൻസർ നിയന്ത്രണ പദ്ധതി കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആറു ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്.
1.സോൺതല സംഘാടക സമിതി രൂപീകരണം
2. വാർഡുകളിൽ നിന്നും 20 വീതം വളണ്ടിയർമാരെ തിരഞ്ഞെടുക്കും
3.ത വളണ്ടിയർമർക്ക് തീവ്ര പരിശീലനം
4. വളണ്ടിയർമാർ വീടുവീടാന്തരം കയറിയിറങ്ങി വിവരം ശേഖരിക്കും
5. ബോധവൽക്കരണവും രോഗ സാധ്യതാലക്ഷണമുള്ളവരെ കണ്ടെത്തൽ
6.ലക്ഷണങ്ങൾ സംശയിക്കുന്നവർക്ക് ഡോക്ടർമാരുടെ നേതൃത്വത്തിൽ ഗ്രാമതല പരിശോധനാ ക്യാമ്പും സഞ്ചീവനി മോബെൽ ടെലി-ഓങ്കോളജി യൂണിറ്റിന്റെ സേവനം ഉപയോഗപ്പെടുത്തി അൾട്രാസൗണ്ട് സ്‌കാൻ,ഡിജിറ്റൽ മാമോഗ്രാം,വിവിധ ലാബ് പരിശോധനകൾ വിദഗ്ധ ഡോക്ടർമാരുമായി ഗ്രാമതല ക്യാമ്പിൽ വീഡിയോ കോൺഫറൻസിംഗ്്
70%
ഏറ്റവും കൂടുതലായി കണ്ടുവരുന്നതും എളുപ്പത്തിൽ കണ്ടെത്താവുന്ന ലക്ഷണങ്ങൾ ഉള്ളവയുമായ വായയിലെ, സ്തനത്തിലെ, ഗർഭാശയ-ഗളത്തിലെ,വൻകുടൽ-മലാശയ കാൻസർ, സ്‌കിൻ കാൻസർ തുടങ്ങിയ കാൻസറുകൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. 70% ത്തോളം ഈ കാൻസറുകളാണെന്നതാണ് പ്രാധാനം.
സഞ്ജീവനി മോബെൽ ടെലി-ഓങ്കോളജി യൂണിറ്റ്
കേന്ദ്ര ആരോഗ്യ വകുപ്പ്,ഐ.ടി വകുപ്പ്,സി-ഡാക്ക് തിരുവനന്തപുരം, മലബാർ കാൻസർ കെയർ സൊസൈറ്റി എന്നിവരുടെ സംയുക്ത സംരംഭമാണ് അത്യാധുനിക സൗകര്യങ്ങളുള്ള സഞ്ജീവനി മോബെൽ ടെലി-ഓങ്കോളജി യൂണിറ്റ്.രോഗം സ്ഥിരീകരിക്കുന്നവർക്ക് കോടിയേരി എം.സി.സി യിലോ താൽപര്യമുള്ള മറ്റു കേന്ദ്രങ്ങളിലേക്കുള്ള ചികിൽസ മാർഗ നിർദ്ദേശങ്ങളും തുടർ ചികിൽസ പുനരധിവാസ മാർഗ്ഗ നിർദ്ദേശങ്ങളും പദ്ധതിയുടെ ഭാഗമായി ചെയ്യുവാനാണ് ലക്ഷ്യം.