തലശ്ശേരി : ബസ് ഉടമകളുടെ ജില്ലാ കൺവെൻഷനും കുടുംബ സംഗമവും സെമിനാറും 27 ന് കാലത്ത് 9.30 ന് മുൻസിപ്പൽ ടൗൺ ഹാളിലെ കെ. സി ലക്ഷ്മണൻ നഗറിൽ നടക്കും. കൺവെൻഷൻ മന്ത്രി എ.കെ ശശീന്ദ്രനും സെമിനാർ മുൻ മന്ത്രി കെ. പി. മോഹനനും ഉദ്ഘാടനം ചെയ്യും. കെ. മുരളീധരൻ എം.പി മുഖ്യാതിഥിയായിരിക്കും. ഇതോടനുബന്ധിച്ച് കൂടുംബ സംഗമവും നടക്കും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ തലശ്ശേരി താലൂക്ക് പ്രസിഡന്റ്് കെ. വേലായുധൻ എം.രാഘവൻ, ടി.പി. പ്രേമനാഥൻ , ഒ. ജിനചന്ദ്രൻ , കെ. പ്രേമദാസൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.